
കേന്ദ്ര സഹമന്ത്രിമാർ ബിജെപി ദേശീയ ആസ്ഥാനത്ത് എത്തണം. സംസ്ഥാനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പുതിയ നീക്കവുമായി ബിജെപി. കേന്ദ്രസഹമന്ത്രിമാർ റോട്ടേഷൻ അടിസ്ഥാനത്തിൽ ദേശീയ ആസ്ഥാനത്ത് എത്തണം.
ആഴ്ചയിൽ ആറു ദിവസം സഹമന്ത്രിമാർ ദേശീയ ആസ്ഥാനത്ത് ഉണ്ടാകണം. ഓരോ ദിവസവും ഓരോ സഹമന്ത്രിമാർ എന്ന നിലയിലാണ് ക്രമീകരണം. ആസ്ഥാനത്ത് എത്തുന്ന മന്ത്രിമാർ 6 മുതൽ 8 മണിക്കൂർ അവിടെ ചെലവഴിക്കണം.
കേന്ദ്ര സർക്കാരും പാർട്ടിയുമായുള്ള അകലം കുറക്കുകയാണ് ലക്ഷ്യം. കേന്ദ്ര പദ്ധതികൾ അണികളിലൂടെ സംസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നും വിലയിരുത്തൽ. സംസ്ഥാനത്തെ ജനവികാരം പ്രാദേശിക നേതാക്കൾ വഴി അറിയാൻ കഴിയുമെന്നും പ്രതീക്ഷ.
പ്രാദേശിക പ്രശ്നങ്ങളിലും സഹമന്ത്രിമാർ ഇടപെടണം. അണികൾ ഡൽഹിയിൽ എത്തിയാൽ മന്ത്രിമാരെ കാണാൻ പറ്റുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. രണ്ടാം ഘട്ടത്തിൽ കേന്ദ്ര മന്ത്രിമാർക്കും ആസ്ഥാനത്ത് എത്താൻ നിർദേശം നൽകും. ബീഹാർ, തമിഴ്നാട്, പശ്ചിമബംഗാൾ, കേരളം, സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനം.
Be the first to comment