വീണ്ടും സിൽവർ ലൈൻ സാധ്യത സജീവമാക്കി കേന്ദ്രം; ഡിപിആർ പുതുക്കാൻ നിർദേശം

സിൽവർ ലൈൻ ഡിപിആർ പുതുക്കാൻ നിർദേശം നൽകി കേന്ദ്രം. ആദ്യ ഡിപിആറിലുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം ബ്രോഡ്ഗേജിൽ പാത നിർമിക്കണം എന്നാണ് നിർദേശം. കേന്ദ്ര റെയിൽവേ ബോർഡ് ആണ് നിർദേശം നൽകിയത്. നേരത്തെ സംസ്ഥാന സര്‍ക്കാരും കെ റെയിലും ഡിപിആര്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്.

സ്റ്റാര്‍ഡേര്‍ഡ് ഗേജ് അല്ലെങ്കില്‍ വേഗത അടക്കം നിയന്ത്രിക്കാന്‍ കഴിയില്ലെന്നും വേഗതയിലുള്ള സംവിധാനത്തിലേക്ക് സില്‍വര്‍ ലൈനിന് കൊണ്ടുവരാന്‍ കഴിയില്ലെന്നായിരുന്നു സംസ്ഥാനവും കെ റെയിലും പറഞ്ഞത്. എന്നാല്‍ ഇത് കേന്ദ്രം അംഗീകരിക്കാന്‍ തയാറായിട്ടില്ല. ബ്രോഡ്‌ഗേജില്‍ തന്നെ ഡിപിആര്‍ നിര്‍മിക്കണമെന്നാണ് കേന്ദ്ര റെയില്‍വേ പറയുന്നത്. എത്രയും വേഗം ഡിപിആര്‍ പുതുക്കാനാണ് കേന്ദ്ര റെയില്‍വേ ബോര്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*