മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മക്കളായ മറിയ ഉമ്മനും അച്ചു ഉമ്മനും മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചാണ്ടി ഉമ്മന്‍ എംഎല്‍എ. തിരഞ്ഞെടുപ്പില്‍ സഹോദരിമാര്‍ മത്സരിക്കുന്നതിനെക്കുറിച്ച് തന്നോട് പറഞ്ഞിട്ടില്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ചെങ്ങന്നൂരിലും ആറന്മുളയിലും കാഞ്ഞിരപ്പള്ളിയിലുമാണ് മറിയത്തിന്റെയും അച്ചുവിന്റെയും പേരുകള്‍ ഉയര്‍ന്നു കേട്ടത്. മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇവരുമായി ആശയവിനിമയം നടത്തിയതായും വിവരമുണ്ട്. എന്നാല്‍ ഈ വാര്‍ത്തകളെ അപ്പാടെ തള്ളുകയാണ് ചാണ്ടി ഉമ്മന്‍. സഹോദരിമാര്‍ മത്സരിക്കുന്ന കാര്യം തന്നോട് ഇതുവരെ പറഞ്ഞിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രമേ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവെന്നും ചാണ്ടി പറഞ്ഞു.
അതേസമയം പുതുപ്പള്ളിയില്‍ മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ചാണ്ടി ഉമ്മനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് പ്രതികരിച്ചു. ചാണ്ടി ഉമ്മന്‍ മാറിനില്‍ക്കേണ്ട ആവശ്യമില്ലെന്ന് കെ സി ജോസഫ് പറഞ്ഞു. ചാണ്ടി കഴിവുള്ള യുവനേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാണ്ടിയുടെ സഹോദരിമാരും മത്സരരംഗത്തെക്കിറങ്ങുന്നതില്‍ രണ്ടഭിപ്രായമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഉള്ളത്. മത്സരിക്കുന്നത് ഗുണം ചെയ്യുമെന്ന് ഒരു വിഭാഗം പറയുമ്പോള്‍ പ്രതിപക്ഷം ഇത് ആയുധമാക്കുമെന്നാണ് മറുവിഭാഗം പറയുന്നത്.



Be the first to comment