64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം. പുതുക്കിയ തിയതി പ്രകാരം 2026 ജനുവരി 14 മുതല്‍ 18 വരെയാണ് കലോത്സവം നടക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നേരത്തെ കലോത്സവം ജനുവരി 7 മുതല്‍ 11 വരെയാണ് തീരുമാനിച്ചിരുന്നത്.
സാങ്കേതികകാരണങ്ങളാലാണ് തിയതി മാറ്റം എന്നാണ് വിശദീകരണം. ഉത്സവ സീസണ് ആയതലനാല്‍ നേരത്തെ തീരുമാനിച്ചിരുന്ന ഗ്രൗണ്ടുകള്‍ ലഭിക്കാന്‍ പ്രയാസമുണ്ടാകും എന്നതിനലാണ് തീയതി മാറ്റിയതെന്നാണ് സൂചന.
ഇത്തവണ കലോത്സവത്തിന് വേദിയാവുന്നത് തൃശൂരാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം 14,000 വിദ്യാര്‍ഥികള്‍ 249 ഇനങ്ങളിലായി മേളയില്‍ മാറ്റുരയ്ക്കും.



Be the first to comment