കളത്തിലിറങ്ങി ഓപ്പൺ എ ഐ യും ; ഇന്ത്യയിൽ ചാറ്റ് ജിപിടി ഗോ ഇനി സൗജന്യം

പെര്‍പ്ലെക്‌സിറ്റിയ്ക്കും ജെമിനിയ്ക്കും ശേഷം സൗജന്യ ഓഫറുമായി ഓപ്പൺ എ ഐ യും. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങൾ ആസ്വദിക്കാനാവുക. നവംബർ 4 മുതൽ സേവനങ്ങൾ ലഭ്യമായി തുടങ്ങും. ഇതിലൂടെ സബ്‌സ്‌ക്രിപ്‌ഷൻ തുക നൽകാതെ തന്നെ ഉപയോക്താക്കൾക്ക് ചാറ്റ് ജി പി ടി ഗോ ആക്സസ് ചെയ്യാൻ സാധിക്കും.

ഇന്ത്യയിൽ ചാറ്റ് ജി പി ടി ഗോ അടുത്ത ഒരു വർഷക്കാലത്തേക്ക് സൗജന്യമായി നൽകുന്നുവെന്നും , ഈ സേവനങ്ങൾ ഉപയോക്താക്കൾ കൂടുതൽ പ്രയാജനപ്പെടുത്തുന്നത് കാണാൻ ആഗ്രഹിക്കുന്നതായും ചാറ്റ്‌ജിപിടിയുടെ തലവനും വൈസ് പ്രസിഡന്‍റുമായ നിക്ക് ടര്‍ലി പറഞ്ഞു. ചിത്രങ്ങൾ നിർമിക്കുന്നതിന്റെ എണ്ണം വർധിപ്പിക്കുന്നതിനും, മെസ്സേജ് ലിമിറ്റ്, സ്റ്റോറേജ്, ഫയലുകൾ അപ്‌ലോഡ് ചെയ്യുക തുടങ്ങിയ കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്നതിനും ഇത് ഏറെ സഹായകമാകും.

നിലവിലെ ChatGPT Go ഉപയോക്താക്കളെ 12 മാസത്തെ സൗജന്യ പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യും. പ്ലാൻ ക്ലെയിം ചെയ്യുന്നതിനായി ChatGPT വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ സൈൻ ഇൻ ചെയ്യണം. ഒരിക്കൽ ലോഗിൻ ചെയ്‌താൽ, ഉപയോക്താക്കൾക്ക് ChatGPT Go സൗജന്യമായി ലഭിക്കും. എന്നാൽ സബ്‌സ്‌ക്രിപ്‌ഷൻ കഴിയുമ്പോൾ പേയ്‌മെന്റ് ചെയ്യേണ്ടതായി വരും. എതിരാളികൾക്കൊപ്പം ഇന്ത്യയിൽ വേരുറപ്പിക്കാനും ചാറ്റ് ജി പി ടിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമാണ് കമ്പനിയുടെ ഈ നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*