
ആലപ്പുഴ, കോട്ടയം ജില്ലകളിലെ സ്ത്രീകളുടെ തിരോധാനം കൃത്യമായി ഇടവേളകളിലാണെന്ന് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ആറുവർഷത്തെ ഇടവേളകളിലാണ് സ്ത്രീകൾ കാണാതായതെന്നാണ് വിലയിരുത്തൽ. ജെയ്നമ്മയെ പരിചയമുണ്ടായിരുന്നെന്ന് സെബാസ്റ്റ്യൻ മൊഴി നൽകിയിട്ടുണ്ട്. എന്നാല്‍ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയിട്ടില്ല.
പ്രാർത്ഥനാസംഘങ്ങളിലൂടെയാണ് ജയ്നമ്മയെ പരിചയപ്പെട്ടതെന്നും ആലപ്പുഴ കൃപാസനത്തിലടക്കം ജയ്നമ്മയോടൊപ്പം പോയിട്ടുണ്ടെന്നും സെബാസ്റ്റ്യൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ തിരോധനം സംബന്ധിച്ച ചോദ്യങ്ങൾക്ക് സെബാസ്റ്റ്യൻ ഉത്തരം നൽകിയിട്ടില്ല. പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നത്.
2012ന് ശേഷം സെബാസ്റ്റ്യൻ ബാങ്കുകളിലൂടെ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. പണം കയ്യിൽ കൊണ്ടാണ് ഇടപാടുകൾ നടത്തിയിരുന്നത്. ബിന്ദുവിന്റെ തിരോധാനത്തിന് ശേഷമാണ് സെബാസ്റ്റ്യൻ ഈ നീക്കം നടത്തിയത്.
സെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. വീട്ടുമുറ്റത്ത് സെബാസ്റ്റ്യൻ ഇട്ടിരുന്ന കാറും പരിശോധിച്ചു.മാസങ്ങൾക്ക് മുമ്പാണ് സെബാസ്റ്റ്യൻ ഈ വാഹനം വീട്ടുമുറ്റത്ത് എത്തിച്ചത്.
Be the first to comment