
കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിലെ പിടിയാന കുസുമം ചരിഞ്ഞു. പ്രായാധിക്യം മൂലം അവശതയിൽ ആയിരുന്ന ആന ഇന്ന് പുലർച്ചെയാണ് ചരിഞ്ഞത്. കുസുമത്തിന് എൺപതു വയസിൽ ഏറെയേയുണ്ടെന്നാണ് നിഗമനം. തേക്കടിയിൽ സവാരിക്ക് ഉപയോഗിച്ചിരുന്ന ആനയെ 1993ലാണ് ക്ഷേത്രത്തിൽ എത്തിച്ചത്. അന്ന് മുതൽ ക്ഷേത്രം ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രിയങ്കരിയായിരുന്നു കുസുമം.
ഏകദേശം ആറ് മാസത്തോളം മോശം ആരോഗ്യ അവസ്ഥയിൽ ആയിരുന്നു ആന. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ അവശത മാറി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആന ചരിഞ്ഞത്. നൂറോളം എഴുന്നള്ളിപ്പിൽ പങ്കെടുത്തിരുന്ന ആനയാണ് കുസുമം.
Be the first to comment