കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി പദത്തിനായി തർക്കം. വിഷയം വീണ്ടും ചർച്ച ചെയ്യാനായി ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാറിന്റെ വീട്ടിൽ ചർച്ച. മുഖ്യമന്ത്രി സിദ്ധരാമയ്യ ശിവകുമാറിന്റെ വീട്ടിലെത്തി. 2023ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്ന് തീരുമാനിച്ചിരുന്നു എന്നാണ് ശിവകുമാർ പക്ഷത്തിന്‍റെ വാദം.
മുഖ്യമന്ത്രി പദത്തിനായി ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ വടംവലി കനക്കുന്നതിനിടെ സംസ്ഥാന ഭരണം അടിമുടി താളംതെറ്റിയതായി ആരോപിച്ച് ബി.ജെ.പിയടക്കം പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിച്ച ഡി.കെ.ശിവകുമാർ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിൽ സ്വരച്ചേർച്ചയില്ലെന്നും പ്രതിപക്ഷത്തിന്റേത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും ഡി.കെ വ്യക്തമാക്കി.
അതേസമയം, ഇരുവരും തമ്മിലുള്ള അധികാരവടംവലി തലവേദനയായതോടെയാണ് വിഷയത്തിൽ ദേശീയ നേതൃത്വം ഇടപെട്ടത്. തുടർന്ന്, ഹൈക്കമാൻഡ് നിർദേശമനുസരിച്ച് ശനിയാഴ്ച സിദ്ധരാമയ്യുടെ വസതിയിൽ ഇരുവരും പ്രാതൽ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, മഞ്ഞുരുക്കത്തിന്റെ സൂചനകൾ നൽകി സംയുക്ത വാർത്തസമ്മേളനം നടത്തുകയും ചെയ്തത്. എന്തായാലും കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച് ഭിന്നതകൾ പരിഹരിക്കാൻ രണ്ടാംഘട്ട ചർച്ചയാണിപ്പോൾ നടക്കുന്നത്.



Be the first to comment