ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
പാല്‍ കൊടുത്ത ശേഷം കുഞ്ഞിനെ ഉറക്കാന്‍ കിടത്തിയതായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടര്‍ന്ന് രക്ഷിതാക്കള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. ഇവിടെവെച്ച് മരണം സ്ഥിരീകരിച്ചു. കുഞ്ഞിന്റെ മൃതശരീരം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. രക്ഷിതാക്കള്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണോ സംഭവിച്ചത് എന്നതില്‍ അന്വേഷണമുണ്ടാകും.



Be the first to comment