
അതിരമ്പുഴ: ശിശുദിനത്തോടനുബന്ധിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിലെ യുവജനസംഘടനയായ യുവദീപ്തി എസ് എം വൈ എം അംഗങ്ങൾ അതിരമ്പുഴയിലെ അങ്കണവാടികൾ സന്ദർശിച്ച് കുട്ടികൾക്ക് മധുരം നൽകി.
യൂണിറ്റ് ഡയറക്ടർ ആയ ഫാ. നവീൻ മാമ്മൂട്ടിലിന്റെ നേതൃത്വത്തിലാണ് മാറാമ്പ്, യൂണിവേഴ്സിറ്റി, മണ്ണാർകുന്ന് എന്നിവിടങ്ങളിലെ അംഗണവാടികളിൽ സന്ദർശനം നടത്തിയത്.
അങ്കണവാടികളിലെ കുട്ടികൾക്ക് യുവജനങ്ങൾ മധുരം നൽകുകയും ചെയ്തു. കുട്ടികളാണ് അടുത്ത ഇന്ത്യയെ വാർത്തെടുക്കേണ്ടവർ എന്ന് ഫാ.നവീൻ മാമ്മൂട്ടില്‍ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി.സംഘടനാ പ്രസിഡന്റ് ആൽഫിൻ സെബാസ്റ്റ്യൻ കെ ജോസ്, വൈസ് പ്രസിഡന്റ് ജോയൽ മാത്യു, കൗൺസിലർ റൊണാൾഡ് ജസ്റ്റിൻ, എക്സിക്യൂട്ടീവ് ജോസിൻ മാത്യു എന്നീ അംഗങ്ങൾ പങ്കെടുത്തു.
Be the first to comment