പാകിസ്താൻ്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന; തീരുമാനത്തിന് പിന്നിലെന്ത്?

പാകിസ്താൻ്റെ റെയില്‍വേ നവീകരണ പദ്ധതിയില്‍ നിന്നും പിന്മാറി ചൈന. 60 ബില്യണ്‍ ഡോളറിൻ്റെ ചൈന- പാക് സാമ്പത്തിക ഇടനാഴി പദ്ധതിയില്‍ നിന്നാണ് ചൈനയുടെ പിന്മാറ്റം. ഷാങ്ഹായ് ഉച്ചകോടിയുടേയും പാകിസ്താന്‍ കൂടുതലായി അമേരിക്കയുമായി അടുക്കുന്നതിൻ്റെയും പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ സുപ്രധാന തീരുമാനമെന്നാണ് വിവരം. 

ചൈനയുടെ സിന്‍ജിയാങ് മേഖലയെ പാകിസ്ഥാനിലെ തുറമുഖമായ ഗ്വാദറുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതിയാണ് ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി. ഇത്തരമൊരു ഇടനാഴിയുണ്ടാക്കുന്നത് ദക്ഷിണേഷ്യയും മധ്യേഷ്യയും മിഡില്‍ ഈസ്റ്റും ആഫ്രിക്കയുമായുള്ള സാമ്പത്തിക ബന്ധങ്ങള്‍ ഊര്‍ജിതമാക്കുമെന്നായിരുന്നു പ്രതീക്ഷ. ഇത് ചൈനയുടെ ഊര്‍ജ ഇറക്കുമതിയ്ക്കും സഹായകരമാകുമെന്നായികുന്നു പ്രതീക്ഷ.

പദ്ധതിയില്‍ നിന്ന് ചൈന പിന്മാറിയതോടെ ധനസഹായത്തിനായി പാകിസ്താന്‍ ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിനെ (എഡിബി) സമീപിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് വിവരം. കറാച്ചിയില്‍ നിന്ന് പെഷവാറിലേക്കുള്ള 1,800 കിലോമീറ്റര്‍ പാതയുടെ ഭാഗമായ കറാച്ചി-റോഹ്രി ഭാഗത്തിൻ്റെ നവീകരണത്തിന് പാകിസ്താന്‍ 2 ബില്യണ്‍ ഡോളര്‍ വായ്പ തേടിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*