
സന്യാസിനിമാർ മതേതര ഭാരതത്തിൻ്റെ അഭിമാനമെന്ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് ബാവ. ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രിസ്ത്യൻ സഭകളുടെ സംയുക്ത പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്യാസിനിമാർ ഭാരതത്തിൻ്റെ പൈതൃകം പേരുന്ന പെങ്ങന്മാരാണ്. “ഭാരതത്തിൻ്റെ ആത്മാവ് ഗ്രാമങ്ങളിലാണ്”. അവിടെ ആതുര ശുശ്രൂഷ ചെയ്യുന്നവരാണ് സന്യാസിനിമാർ. അവർ ചെയ്‌തത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അധികാരികളുടെ ധാർമികതയാണ്.
ആറു ദിവസമായി സഹോദരിമാർ കൽത്തുറുങ്കിലാണ്. കേരളത്തിലെ ബിജെപിയുടെ അധ്യക്ഷൻ പറഞ്ഞു. സന്യാസിനിമാർ തെറ്റ് ചെയ്തില്ല എന്ന്. എങ്കിൽ അവരെ അങ്ങ് വിട്ടയച്ചു കൂടേ. അവരെ തടങ്കലിൽ ആക്കിയവർക്ക് എതിരെ നടപടി ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിഹാരമുണ്ടാക്കാനുള്ള ഇച്ഛാശക്തി ഭരണാധികാരികൾക്ക് ഉണ്ടാകണം. അപ്പോഴേ സുരക്ഷിതത്വം തോന്നു. ഇതെല്ലാം കണ്ട് സുവിശേഷം വായിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവസാന ക്രൈസ്തവൻ അവശേഷിക്കും വരെ ക്രിസ്തീയ സഭകളുണ്ടാകുമെന്നും ക്ലിമീസ് ബാവ വ്യക്തമാക്കി.
ക്രൈസ്തവർ 2000 വർഷമായി മതപരിവർത്തനം നടത്തുന്നു എന്ന് പറയുന്നു. എങ്കിൽ 2% ത്തിൽ എങ്ങനെ ഒതുങ്ങി. തെറ്റിദ്ധരിക്കപ്പെടുന്ന പലതുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Be the first to comment