‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മികച്ച നടന്മാരിൽ ഒരാൾ’; പൃഥ്വിരാജിനെ പ്രശംസിച്ച് രാജമൗലി

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എസ്എസ്എംബി 29. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് വില്ലനായെത്തുന്നത്. പ്രിയങ്ക ചോപ്രയാണ് നായിക. ചിത്രത്തിലെ പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ ഇന്ന് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പൃഥ്വിരാജിനെക്കുറിച്ച് രാജമൗലി പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘‘പൃഥ്വിരാജിനൊപ്പമുള്ള ആദ്യ ഷോട്ട് പൂർത്തിയാക്കിയ ശേഷം, ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു, ‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് താങ്കൾ. ഈ ദുഷ്ടനും, ക്രൂരനും, ശക്തനുമായ പ്രതിനായകൻ കുംഭയ്ക്ക് നിങ്ങൾ ജീവൻ നൽകുന്നത് വളരെ സംതൃപ്തി നൽകുന്ന അനുഭവമായിരുന്നു.

ആ കസേരയിലേക്ക് അക്ഷരാർഥത്തിൽ ഇറങ്ങിയിരുന്നതിന് പൃഥ്വിരാജിന് നന്ദി.’’- എന്നാണ് രാജമൗലി പോസ്റ്റർ പങ്കുവച്ച് എക്സിൽ കുറിച്ചിരിക്കുന്നത്. താനിതുവരെ ചെയ്തതിൽ വച്ച് ഏറ്റവും സങ്കീർണമായ കഥാപാത്രമായിരുന്നു ഇതെന്നാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.

“കുംഭ നിങ്ങളിലേക്ക്, ഞാനിതുവരെ ചെയ്തതിൽ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം. മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്ക ചോപ്രാ ഗെയിം ആരംഭിക്കുന്നു, എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി”. – പൃഥ്വിരാജ് കുറിച്ചതിങ്ങനെ.

‘ഡോക്ടർ ഒക്ടോപസ് ഇന്ത്യൻ വേർഷൻ ആണോ?’; രാജമൗലി ചിത്രത്തിൽ ‘കൊടൂര’ വില്ലനായി പൃഥ്വി, പോസ്റ്ററിന് പരിഹാസം

അതേസമയം ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് ഒരുങ്ങുന്നതെന്നാണ് വിവരം. മഹേഷ് ബാബുവിന്റെ പിറന്നാളിനോടനുബന്ധിച്ച് ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. വി വിജയേന്ദ്ര പ്രസാദാണ് തിരക്കഥയൊരുക്കുന്നത്. എം എം കീരവാണിയാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. മഹേഷ് ബാബുവിന്റെ കരിയറിലെ 29-ാമത്തെ ചിത്രം കൂടിയാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*