നാടൻ കറികൾക്ക് രുചിയും ഗുണവും മണവും നൽകുന്ന ചേരുവയാണ് കറുവപ്പട്ട. ഭക്ഷണത്തിൽ മാത്രമല്ല, കറുവപ്പട്ട ഇട്ടുതിളപ്പിക്കുന്ന വെള്ളത്തിന് ആരോഗ്യഗുണങ്ങളും ഏറെയാണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും വാതസംബന്ധമായ പ്രശ്നങ്ങൾക്കും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട ഉത്തമമാണ്.
ഇത് ശരീരത്തിലെ മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ കറുവാപ്പട്ടയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
കറുവപ്പട്ട വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നതായി ഗവേഷകർ കണ്ടെത്തി. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കും. കറുവപ്പട്ട വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
കറുവാപ്പട്ട വെള്ളം ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.



Be the first to comment