‘പോലീസ് ഉദ്യോഗസ്ഥര്‍ അഡ്മിന്മാരായ ഗ്രൂപ്പുകളുടെ വിവരങ്ങള്‍ ശേഖരിക്കണം’; കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവ് വിവാദത്തില്‍

പോലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കുലര്‍. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ കിരണ്‍ നാരായണനാണ് പോലീസുകാര്‍ അഡ്മിന്‍മാരായ വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങള്‍ തേടിക്കൊണ്ട് ഉത്തരവിറക്കിയത്. ഇത്തരം ഗ്രൂപ്പില്‍ എന്തെല്ലാം ചര്‍ച്ച ചെയ്യുന്നുവെന്ന വിവരങ്ങള്‍ കൂടിയാണ് തേടിയിരിക്കുന്നത്. 

തങ്ങളുടെ വ്യക്തിഗത ഉപയോഗത്തിനുള്ള ഫോണില്‍ ഏതെല്ലാം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ടെന്നും അതില്‍ എന്ത് ചര്‍ച്ച ചെയ്യണമെന്നും തിരയുന്നത് തങ്ങളുടെ സ്വകാര്യതയെ മാനിക്കുമെന്നാണ് പോലീസിലെ ഒരു വിഭാഗം പറയുന്നത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണറുടെ പരിധിയുള്ള പോലീസ് സ്റ്റേഷനുകളില്‍ വിരമിച്ച ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരുടെ വിവരങ്ങളും അതത് എസ്എച്ച്ഒമാര്‍ സ്വീകരിക്കണമെന്ന് ഉത്തരവിലുണ്ട്.

എസ്എച്ച്ഒമാര്‍ കൂടുതല്‍ ദൂരം പോകണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. അനിവാര്യമായ കേസുകളില്‍ ചോദ്യാവലി തയ്യാറാക്കി ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കണമെന്നും അതിന് ശേഷം കൃത്യമായ ഇന്ററോഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും എല്ലാ പ്രക്രിയകളും വിഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*