തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് സി കെ ജാനു . കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തി. ജനാധിപത്യരാഷ്ട്രീയ പാർട്ടിയെ മുന്നണി എന്ന നിലയിൽ പരിഗണിക്കാം എന്ന നിലപാട് അറിയിച്ചു. ആ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സികെ ജാനു പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശം ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്.അങ്ങനെ വന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായി മുന്നണി എന്ന നിലയിൽ ഉണ്ടാകും. നിയമസഭയിലേക്ക് മത്സരിക്കാനും തയ്യാർ. മുന്നണിയായി വന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ സന്നദ്ധയാണ്. അത്തരം സാധ്യതകളെ പ്രയോജനപ്പെടുത്തുമെന്നും സി കെ ജാനു വ്യക്തമാക്കി.
എന്‍ഡിഎ മുന്നണി മര്യാദ കാണിച്ചില്ല. ഒമ്പത് വർഷം മുന്നണിയിലുണ്ടായിട്ടും അർഹമായ പ്രാതിനിധ്യം കിട്ടിയില്ല. ഇടതുപക്ഷം ജനങ്ങളിൽ നിന്ന് അകന്നു. അതി ദാരിദ്ര്യ വിമുക്ത പ്രഖ്യാപനം പൊള്ള. തിരഞ്ഞെടുപ്പിന് മറികടക്കാനുള്ള പച്ചക്കള്ളവും തട്ടിപ്പും ആണിതെന്നും ജാനു പറഞ്ഞു.
u


Be the first to comment