ഇരിപ്പിടത്തെ ചൊല്ലി തർക്കം; തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി. മേയറെ ഇടതുപക്ഷ കൗൺസിലർമാർ ഉപരോധിച്ചു. 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൗൺസിലർമാരുടെ ഇരിപ്പിടത്തെ ചൊല്ലിയായിരുന്നു തർക്കം. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ ആരോപിച്ചു.

കൗൺസിലറും മേയറുടെ സ്റ്റാഫും പ്രതിപക്ഷ അംഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലാണ്. ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തെ എതിർക്കുന്നതിനാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ആ സമയ ഇടതുപക്ഷ കൗൺസിലർമാർ പ്രതികരിച്ചിരുന്നില്ല.

എന്നാൽ ഇന്ന് കൗൺസിൽ യോഗത്തിൽ ബിജെപി കൗൺസിലർമാർ ഒരുമിച്ചരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. പത്ത് വർഷത്തെ ധവളപത്രം ഇറക്കാനിരിക്കുകയായിരുന്നു യുഡിഎഫ് ഭരണസമിതി. ഇതിനിടെയാണ് കയ്യാങ്കളി ഉണ്ടായത്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത 13 ഇടതുപക്ഷ കൗൺസിലർമാരെ പിന്നീട് വിട്ടയച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*