
വഖഫ് ഭേദഗതി ബില്ലിനെതിരെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് എസ്ഐഒ – സോളിഡാരിറ്റി മാർച്ച്. വിമാനത്താവളത്തിന് 500 മീറ്റർ അകലെ നുഹ്മാൻ ജംഗ്ഷനിൽ വെച്ച് മാർച്ച് പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. രണ്ട് വാഹനങ്ങളിലായി എത്തിച്ച ജലപീരങ്കിയാണ് പൊലീസ് സമരക്കാർക്ക് നേരെ പ്രയോഗിച്ചത്.
വഖഫ് ഭേദഗതി ബില്ല് ഒരു കാരണവശാലും അനുവദിക്കില്ലെന്ന തരത്തിലുള്ള പ്രഖ്യാപനവുമായിട്ടായിരുന്നു സോളിഡാരിറ്റി-എസ്ഐഒ പ്രവർത്തകർ സംയുക്തമായി വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നത്. വിമാനത്താവളത്തിലേക്കുള്ള മൂന്ന് പാതകളിലേക്കുമായും പ്രതിഷേധം നടത്തുമെന്നായിരുന്നു എസ്ഐഒ – സോളഡാരിറ്റി വ്യക്തമാക്കിയിരുന്നത്. പിന്നാലെ ഈ രണ്ട് പാതകളും ഒഴിവാക്കി ഒരു പാതയിലേക്ക് മാത്രമായി സമരം കേന്ദ്രീകരിക്കാൻ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
Be the first to comment