
പത്തനംതിട്ട അടൂരിൽ അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആളടക്കം രണ്ടു പേർ അറസ്റ്റിൽ. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് ആണ് പീഡിപ്പിച്ചത്. അയൽവാസിയായ 16 വയസുകാരനാണ് വായ പൊത്തിപ്പിടിച്ചു കൊണ്ടുപോയത്.
കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷ് ആണ് പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ പിടിച്ചു നിർത്തിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രദേശത്ത് ഒരു ചടങ്ങ് നടക്കുന്നുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയവരാണ് പീഡിപ്പിച്ചത്. പെൺകുട്ടിയും കൂട്ടുകാരികളും സംഭവം ബന്ധുക്കളോട് വിവരം പറയുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി കേസിൽ പ്രതികളാണ്.
പെൺകുട്ടിയെ ബലമായി കടത്തക്കൊണ്ടുപോയി ആളൊഴിഞ്ഞ് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
Be the first to comment