ആര്‍എസ്എസിനെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിഷയം വിവാദമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ പേരില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആക്രമിക്കപ്പെട്ടത് സിപിഐഎമ്മുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ്, ആര്‍എസ്എസ്, ലീഗ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിടുന്നത്. കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനാണ് അവരുടെ നീക്കം എന്നും എന്നാല്‍ അത് നടപ്പാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തില്‍ ബിജെപി വലിയ നേട്ടം ഉണ്ടാക്കും എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ അത് ഉണ്ടാകാന്‍ പാടില്ല. ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിന്റെ പുതിയ കെട്ടിട ഉദ്ഘാടനത്തില്‍, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.



Be the first to comment