മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് എൻ കെ പ്രേമചന്ദ്രൻ എംപി. മുഖ്യമന്ത്രി പിആർ ഏജൻസിയുടെ പാവയായി മാറുന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. അതിജീവിതയുടെ വാചകങ്ങൾ കുറിച്ച കപ്പിൽ ചായ കുടിച്ചത് മുഖ്യമന്ത്രിയുടെ പിആർ വർക്ക് ആണത്. സിപിഐഎം അധഃപതിച്ചു എന്നതിന്റെ തെളിവാണ് ചീഫ് മിനിസ്റ്റേഴ്‌സ് ക്വിസ് എന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പിണറായി വിജയനെന്ന് കുട്ടികളെ കൊണ്ട് ഉത്തരം പറയിക്കാൻ ചോദ്യങ്ങൾ ഉണ്ടാക്കിയെന്ന് അദേഹം കുറ്റപ്പെടുത്തി.
‘പിആർ കമ്പനികൾ പറയുന്നതനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന പാവായായി കേരളത്തിന്റെ മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. ചായ കപ്പിലെ കുറിപ്പ് യാദൃശ്ചികമെന്ന് വിശ്വസിക്കുന്നുണ്ടോ? ഇത് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ഇത് ഭൂഷണമാണോ? പിആർ ഏജൻസികളുടെ നിർദേശം അനുസരിച്ച് പ്രവർത്തിക്കുന്നു. നിലവാരമില്ലാത്ത നിലയിലേക്ക് മുഖ്യമന്ത്രി അധഃപതിച്ചു’ എൻകെ പ്രേമചന്ദ്രൻ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ സിപിഐഎമ്മിന്റെ ബാലൻസ് തെറ്റി. എൽഡിഎഫിനകത്ത് കെട്ടുറപ്പ് നഷ്ടപ്പെട്ടു. കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് എത്തും. കേരള കോൺഗ്രസിനെ യുഡിഎഫിൽ എത്തിക്കാനുള്ള ചർച്ചകൾ നടക്കുന്നു. അത് കേരളത്തിന്റെ പൊതുവായ നന്മയ്ക്കുവേണ്ടിയാണെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു.



Be the first to comment