സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി. വർഗീയ ശക്തികൾ വിഷ പ്രചരണം നടത്തുന്ന വേളയിലാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ മതേതര നിലപാട് ഉയർത്തി പിടിച്ചു സമസ്തയെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഖാസി ഫൗണ്ടേഷൻ വാർഷിക ആഘോഷ വേദിയിലാണ് മുഖ്യമന്ത്രി മുത്തുക്കോയ തങ്ങളെ പുകഴ്ത്തിയത്.
സമുദായത്തിനും അകത്തും പുറത്തുംസമസ്തക്കു അംഗീകാരം നേടുന്നത് ജഫ്രി തങ്ങളുടെ നേതൃത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിട്ടു വീഴ്ച ഇല്ലാതെ മത മൈത്രി ഉയർത്തി പിടിച്ചു ജഫ്രീ തങ്ങൾ സമസ്തയെ നയിച്ചു. ആഴത്തിലും പരപ്പിലും അറിവുള്ള മത പണ്ഡിതനാണ് ജിഫ്രി മുത്തുക്കോയ തങ്ങളെെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതേതര കെട്ടുറപ്പിന് എന്നും നിൽക്കുന്ന വ്യക്തിയാണ് അദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ഖാസി ഫൗണ്ടേഷൻ വാർഷിക ആഘോഷ പരിപാടിക്ക് മുൻപായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലായിരുന്നു കൂടിക്കാഴ്ച. സൗഹൃദം പുതുക്കാനും വിശേഷങ്ങൾ പങ്കിടാനുമാണ് മുഖ്യമന്ത്രി എത്തിയതെന്ന് കാന്തപുരം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.



Be the first to comment