ശബരിമല സ്വർണ മോഷണത്തിൽ ദേവസ്വം ഭരണ സമിതിയുടെ വീഴ്ചയിൽ അന്വേഷണം നടക്കട്ടെയെന്ന് മുഖ്യമന്ത്രി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്വേഷണത്തിന് ശേഷം നടപടികൾ. ഒരു ആശങ്കയും വേണ്ട. സർക്കാറല്ല വീഴ്ച വിലയിരുത്തേണ്ടത്. ആരാണ് വിലങ്ങ് അണിയാതെയും അണിഞ്ഞും ജയിലിലേക്ക് പോകുന്നത് എന്ന് നോക്കാമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
എല്ലാ വിഭാഗത്തിനും ഇതിൽ പരാതി ഉണ്ടായിരുന്നു. പലരും കോടതിയിൽ പോയിട്ടുണ്ട്. ഇത് എല്ലാവരുടെയും ആവശ്യമാണ്. സർക്കാരിന് ഭിന്നശേഷി സംവരണത്തിൽ ഏകപക്ഷീയ നടപടി സ്വീകരിക്കാൻ ആകില്ല. സുപ്രീംകോടതി സർക്കാർ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



Be the first to comment