
സംസ്ഥാന ഭരണം പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഹൈജാക്ക് ചെയ്‌തെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് ഭരണത്തില്‍ കാര്യമില്ല. പൊലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് നിയന്ത്രിക്കുന്നതെന്ന് വി ഡി സതീശന്‍ കടന്നാക്രമിച്ചു.
‘അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. പൊതുഭരണ വകുപ്പിലെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റി പുതിയ സിപിഐഎം നേതാവ് ചുമതലയേറ്റെടുത്തു. ഗണേഷ്‌കുമാര്‍ പരാതി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറഞ്ഞത്. എന്തൊരു അത്ഭുതമാണ്, ഇത്തരമൊരു നടപടി അറിഞ്ഞിട്ടില്ലെങ്കില്‍ അത്തരമൊരു സ്ഥാനത്തിരിക്കുന്നത് എന്തിനാണെന്നാണ് ചോദിക്കാനുള്ളത്.’ വി ഡി സതീശന്‍ പരിഹസിച്ചു.
പിണറായി വിജയന്റെയും നേതൃത്വത്തിന്റെയും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആരും പാര്‍ട്ടിയിൽ ഇല്ല എന്നതാണ് ഇന്ന് സിപിഎം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്നും വി ഡി സതീശൻ പറഞ്ഞു.
Be the first to comment