തിമിരം; തിരിച്ചറിയാകാതെ പോകരുത്, ലക്ഷണങ്ങൾ ഇവയാണ്

കാഴ്‌ച നഷ്‌ടമാകാൻ കാരണമാകുന്ന ഒരു രോഗാവസ്ഥയാണ് തിമിരം. കണ്ണിന്‍റെ ലെൻസിന്‍റെ ഘടനയിൽ ഉണ്ടാകുന്ന തകരാറാണ് തിമിരം വരാനുള്ള പ്രധാന കാരണം. പ്രായമായവരിലാണ് തിമിരം കൂടുതലായി കണ്ടു വരുന്നത്. എന്നാൽ എല്ലാ പ്രായത്തിലുള്ളവരെയും രോഗം ബാധിക്കാം. വാർദ്ധക്യം, പാരമ്പര്യം, ദീര്‍ഘ കാലം അള്‍ട്രാവയലറ്റ് കിരണങ്ങളുമായുള്ള സമ്പർക്കം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ജനിതക ഘടകങ്ങൾ, കണ്ണിനേൽക്കുന്ന പരിക്ക് തുങ്ങിയവയെല്ലാമാണ് തിമിരത്തിന്‍റെ പ്രധാന കാരണങ്ങൾ. തിമിരം നേരത്തെ കണ്ടെത്തുകയും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കേണ്ടതും വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം കാഴ്‌ച പൂർണമായും ഇല്ലാതാകാൻ ഇടയാക്കും. തിമിരത്തിന്‍റെ ചില സാധാരണ ലക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

കാഴ്‌ച മങ്ങുക
തിമിരത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങളിൽ ഒന്നാണ് മങ്ങിയ കാഴ്‌ച. കാലക്രമേണ ഇത് ഗുരുതരമാകും. അതിനാൽ അകാരണമായി കാഴ്‌ച മങ്ങുന്നതായി അനുഭവപ്പെട്ടാൽ എത്രയും പെട്ടന്ന് ഒരു നേത്രരോഗ വിദഗ്‌ധന്‍റെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.

രാത്രിയിൽ മങ്ങിയ കാഴ്‌ച
രാത്രിയിൽ കാഴ്‌ച മങ്ങുന്നതാണ് തിമിരത്തിന്‍റെ ഏറ്റവും സാധാരണമായ മറ്റൊരു ലക്ഷണം. നടക്കുമ്പോഴോ വാഹനമോടിക്കുമ്പോഴോ മുന്നോട്ടുള്ള കാഴ്‌ച വ്യക്തമാകാതിരുന്നാൽ അത് തിമിരത്തിന്‍റെ സൂചനയാകാം.

പ്രകാശത്തോട് സംഭവേദനക്ഷമത
പ്രകാശത്തോട് സംവേദനക്ഷമത തോന്നുന്നതും തിമിരത്തിന്‍റെ ഒരു ലക്ഷണമാണ്. വെളിച്ചമുള്ള ഇടങ്ങളിൽ നിൽക്കുമ്പോൾ കണ്ണിന് അസ്വസ്ഥത അനുഭവപ്പെട്ടെക്കാം.

നിറങ്ങൾ മങ്ങുക
നിറങ്ങളിലേക്ക് നോക്കുമ്പോൾ നിറം കുറഞ്ഞ് വരുന്നതായോ മഞ്ഞ കലർന്ന നിറമായോ അനുഭവപ്പെടാം. കണ്ണിന്‍റെ ലെൻസിന് മങ്ങൽ ഉണ്ടാകുമ്പോഴാണ് ഇത്തരം അവസ്ഥകൾ ഉണ്ടാകുന്നത്. സമാനമായ നിറങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്യും.

രണ്ടായി കാണുക
ഒരു വസ്‌തുവിലേക്ക് നോക്കുമ്പോൾ അത് രണ്ടായി അനുഭവപ്പെട്ടെക്കാം. ഇതും തിമിരത്തിന്‍റെ ഒരു ലക്ഷമാണ്.

ചികിത്സ
നിലവിൽ ശസ്ത്രക്രിയ മാത്രമാണ് തിമിരം ബേധമാക്കാനുള്ള ഫലപ്രദമായ ചികിത്സ മാർഗം. ഭക്ഷണക്രമത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പടുത്തുന്നത് തിമിരത്തെ തടയാൻ സഹായിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ജീവിതരീതിയും തിമിര ശസ്ത്രക്രിയയുടെ സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*