രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ബലാത്സംഗ കേസില്‍ പരാതിക്കാരി ഹൈക്കോടതിയില്‍. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നതിനു മുമ്പ്് തന്നെ കേള്‍ക്കണമെന്നാണ് പരാതിക്കാരി ആവശ്യം.
രാഹുലിനെതിരായ ആദ്യ കേസിലാണ് കീഴ്‌ക്കോടതി ജാമ്യം നിഷേധിക്കുകയും പിന്നീട് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത്. രണ്ടാം കേസില്‍ മാത്രമാണ് നിലവില്‍ രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്. തന്നെയും ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. വലിയ സൈബര്‍ ആക്രമണം തനിക്ക് നേരിടേണ്ടി വരുന്നു എന്നും പരാതിക്കാരി വ്യക്തമാക്കുന്നു.
മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കവേ ആണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്നാണ് കോടതിയെ അറിയിച്ചിരിക്കുന്നത്. പരാതി കൊടുത്തതിന്റെ പേരില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വരുന്നത്. ചില കാര്യങ്ങള്‍ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനുണ്ട്. അതുകൊണ്ട് തന്നെ ഈ കേസില്‍ കക്ഷി ചേര്‍ക്കണം. തന്റെ ഭാഗം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി തീരുമാനമെടുക്കാവൂ എന്ന അപേക്ഷയാണ് കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്.



Be the first to comment