സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന് അതിജീവിത; രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി

സൈബർ ആക്രമണത്തിൻ പരാതിയുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസിലെ അതിജീവിത. രാഹുൽ ഈശ്വർ സാമൂഹ മാധ്യമത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ജാമ്യം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പ്രത്യേക അന്വേഷണസംഘം മേധാവിക്കാണ് അതിജീവിത പരാതി നൽകിയിരിക്കുന്നത്. അതിജീവിത നൽകിയ പരാതി സൈബർ പോലീസിന് കൈമാറി. തിരുവനന്തപുരം സിറ്റി സൈബർ പോലീസിനാണ് കൈമറിയത്. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ സമാനമായ കേസിൽ അറസ്റ്റിലായിരുന്നു. 16 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചിരുന്നത്. അതിജീവിതയെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചെന്ന കേസിലായിരുന്നു അന്നും റിമാൻഡിൽ കഴിയേണ്ടി വന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*