
പാലാ: മിനി സിവിൽ സ്റ്റേഷന് സമീപമുള്ള അച്ചായൻസ് ഗോൾഡിന്റെ പാലാ ശാഖയിൽ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ്റെ അതിക്രമം.ബോർഡ് കത്തിക്ക് കുത്തികീറിയതായും ജീവനക്കാരെ ഭീഷണിപ്പെടുത്തിയതായും പരാതി.
ഇന്ന് വൈകിട്ട് 6.55 ഓടെ കാറിൽ വന്നിറങ്ങിയ മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ കത്തി കൊണ്ട് അച്ചായൻസ് ഗോൾഡിന്റെ ഫ്ളക്സ് ബോർഡ് കുത്തി കീറുകയും ഇത് കണ്ടു നിന്ന ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു.
മുൻസിപ്പൽ ചെയർമാൻ്റെ ഡ്രൈവർ ജീവനക്കാരെ അസഭ്യം പറഞ്ഞതായും ജീവനക്കാർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഓർഡർ വാങ്ങി സ്വന്തം സ്ഥലത്ത് അച്ചായൻസ് ഗോൾഡിന്റെ പരസ്യം വച്ചതെന്ന് ജീവനക്കാർ പറഞ്ഞു.
സംഭവത്തെ തുടർന്ന് അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ സ്ഥലത്തെത്തി വ്യാപാരി വ്യവസായി നേതാക്കളുമായി ബന്ധപ്പെടുകയും ചെയ്തു.തുടർന്ന് പോലീസിൽ പരാതി നൽകുമെന്ന് ടോണി വർക്കിച്ചൻ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.
Be the first to comment