എസ് എസ് എൽ സി – പ്ലസ് ടു കഴിഞ്ഞ വിദ്ധ്യാർത്ഥികൾക്കായി ‘ദിശ’ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

ആർപ്പൂക്കര: ലൈബ്രറി കൗൺസിൽ ആർപ്പൂക്കര – നീണ്ടൂർ മേഖല നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി – പ്ലസ് ടു കഴിഞ്ഞ വിദ്ധ്യാർത്ഥികൾക്കായി ഉപരിപഠന സാധ്യതകൾ – കരിയർ ഗൈയിഡൻസ് ക്ലാസ്സ് “ദിശ ” സംഘടിപ്പിച്ചു. ആർപ്പൂക്കര ആദർശം വായനശാലയിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ കോട്ടയം താലൂക്ക് സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്തു. മേഖല നേതൃസമിതി കൺവീനർ ജെയ്മോൻ രാജൻ അദ്ധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റിയംഗം എസ് വിജയലക്ഷ്മി, ആദർശം ക്ലബ് പ്രസിഡൻ്റ് ഈ എൻ മുരളീധരൻ നായർ, ആദർശം വായനശാല സെക്രട്ടറി കെ സി ഗോപൻ, കരിപ്പൂത്തട്ട് നവോദയം ഗ്രന്ഥശാല സെക്രട്ടറി ഫെബിൻ രാജു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കെ സി വർഗ്ഗീസ് കുന്നുംപുറം ക്ലാസ് നയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*