കനയ്യകുമാറും സച്ചിൻ പൈലറ്റും അടക്കം നാല് നേതാക്കൾ കേരളത്തിലേക്ക്; നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ നിരീക്ഷകരെ നിയോഗിച്ച് കോൺഗ്രസ്. സച്ചിൻ പൈലറ്റ്, കെ ജെ ജോർജ്, ഇമ്രാൻ പ്രതാപ്ഗഡി, കനയ്യ കുമാർ എന്നിവർ കേരളത്തിന്റെ നിരീക്ഷകരാകും.

ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റേയും മുകുള്‍ വാസ്‌നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കി.

സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിരീക്ഷകരുടെ പട്ടിക പുറത്തിറക്കി.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് യുഡിഎഫ് പൂർണ്ണമായി കടന്നതോടെ സീറ്റ് ചർച്ചകൾ സജീവമാക്കി മുന്നണികൾ. ഈ മാസം 15നകം മുന്നണികളുടെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാക്കാനാണ് യുഡിഎഫ് നീക്കം.ഇതിന് മുന്നേ തങ്ങളുടെ ആവശ്യങ്ങൾ പരമാവധി യുഡിഎഫിനെ അറിയിക്കുകയാണ് മുന്നണികൾ.

കഴിഞ്ഞതവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും . ചില സീറ്റുകൾ വെച്ചു മാറണമെന്ന് ആർഎസ്പി ഉൾപ്പെടെയുള്ള പാർട്ടികളും ആവശ്യപ്പെടുന്നുണ്ട്. ചർച്ചയിലൂടെ പരിഹാരം കണ്ടെത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

Be the first to comment

Leave a Reply

Your email address will not be published.


*