നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിക്കുന്നത് സിനിമക്കാരനായ രമേഷ് പിഷാരടിയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രമേഷ് പിഷാരടിയാണെന്ന് പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഷാരടി. തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
മണ്ഡലത്തിലുടനീളം സഞ്ചരിക്കുമ്പോള്‍ ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് ആളുകള്‍ കാണിച്ചു തരുന്നതെന്നും പിഷാരടി പറഞ്ഞു. കോണ്‍ഗ്രസിനുള്ളത് ജനങ്ങളുമായുള്ള ഡീലെന്നാണ് മുന്‍ എംഎല്‍എയും ലോക്സഭാ എംപിയുമായ ഷാഫി പറമ്പിലിന്റെ പ്രതികരണം.
അതേസമയം സിപിഎം ബിജെപി ഡീല്‍ കുറെ കാലമായി ഉണ്ടെന്നും പാലക്കാട് കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ഈ ഡീല്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് വികെ ശ്രീകണ്ഠന്. എന്‍എംആര്‍ റസാക്കിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം-ബിജെപി ഡീലിന്റെ ഭാഗമെന്നും ശ്രീകണ്ഠന് പറഞ്ഞു.



Be the first to comment