കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്. കോർ കമ്മറ്റി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് കെ.പി.സി.സി ഓഫീസിൽ നടക്കുക. തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ഉള്ള യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ചയാവും. തിരഞ്ഞെടുപ്പ് അവലോകനവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും യോഗം ചർച്ച ചെയ്യും.
ജനുവരിയോടു കൂടി തന്നെ നിയമസഭാ തിരഞ്ഞെടുപ്പിന് പൂർണ സജ്ജമാകാനാണ് തീരുമാനം. പാരഡി ഗാന വിവാദത്തിൽ പ്രതികളായവർക്ക് മുഴുവൻ സംരക്ഷണവും നൽകുന്ന കാര്യവും യോഗത്തിൽ ഉയരും. കെപിസിസി സെക്രട്ടറിമാരുടെയും ഡിസിസി അധ്യക്ഷൻ മാരുടെയും പുനഃസംഘടനയിലും കോർ കമ്മിറ്റി തീരുമാനമെടുക്കും. ഈ തീരുമാനം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്യും. തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര ഇടപെടലിൽ സംസ്ഥാനത്തുള്ള തുടർ സമരങ്ങളും ആലോചിക്കും. വൈകുന്നേരം അഞ്ചുമണിക്കാണ് കോർ കമ്മിറ്റി യോഗം നടക്കുക.



Be the first to comment