‘എംപിമാർക്കും പരാജയപ്പെട്ടവർക്കും അവസരമില്ല’; നിയമസഭ പോരാട്ടത്തിന് പുത്തൻ മാർഗനിർദ്ദേശവുമായി കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലാണ് കേരളം. ഏപ്രിൽ മാസത്തിൽ വോട്ടെടുപ്പ് നടത്തനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പദ്ധതി. തെരഞ്ഞെടുപ്പിനെ തുടർന്ന് അടുത്ത ആഴ്‌ചയോടെ സ്ഥാനാർത്തികളുടെ ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുമെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷത്തിരുന്ന ശേഷം അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഭരണകക്ഷിയായ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനെ നേരിടാൻ പുതിയ മാർഗനിർദ്ദേശങ്ങളുമായാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്.

മുതിർന്ന കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്‌ട്രിയുടെ നേതൃത്വത്തിലുള്ള എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ഫെബ്രുവരി 18 ന് സ്ഥാനാർഥികളുടെ പ്രാഥമിക വിലയിരുത്തൽ നടത്തി. പാർട്ടിയുടെ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ കോൺഗ്രസ് ഇപ്പോൾ തയ്യാറാണെന്നും വൃത്തങ്ങൾ അറിയിച്ചു.

കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഏകദേശം 100 സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. എന്നാൽ സിറ്റിങ് പാർലമെൻ്റ് അംഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് പാർട്ടി ഹൈക്കമാൻഡിൽ നിന്നുള്ള പ്രധാന നിർദ്ദേശങ്ങളിലൊന്ന്.

എംപി ശശി തരൂർ, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തുടങ്ങിയ മുതർന്ന നേതാക്കൾക്ക് നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ കഴിയില്ലെന്നാണ് ഈ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ മുൻ തെരഞ്ഞെടുപ്പിൽ രണ്ട് വട്ടം പരാജയപ്പെട്ടവരോ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5,000 ൽ കൂടുതൽ വോട്ടുകൾക്ക് പരാജയപ്പെട്ടവർക്കോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്നും പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.

അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെടുന്നവരെ പിന്നീട് സർക്കാർ രൂപികരണത്തിലും പരിഗണിക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമായതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിലും വൻ വിജയമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.

വിജയ പ്രതീക്ഷയുള്ളതിനാൽ തന്നെ നിയസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് എംപിമാരിൽ പലരും താത്‌പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ ഒരു നിബന്ധന മുന്നോട്ട് വെച്ചതെന്ന് പാർട്ടുക്കുള്ളിലെ വൃത്തങ്ങൾ പറയുന്നു.

സംഘടനെ ശക്തിപ്പെടുത്തുന്നതിലും സ്ഥാനാർഥികളെ നിർണയിക്കുന്നതിനുമായി വിശദമായ ചർച്ചകൾ ഞങ്ങൾ നടത്തി. സംസ്ഥാനത്ത് ഐക്യവും വിജയവും കൊണ്ടുവരുന്നതിന് കോൺഗ്രസ് പ്രതിജ്ഞബന്ധമാണെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ബിഎം സന്ദീപ് ഇടിവി ഭാരതിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രാഥമിക അവലോകനം നടത്തി. നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പേരുകൾ കൂടുതൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സ്‌ക്രീനിങ് കമ്മിറ്റി വീണ്ടും യോഗം ചേരുമെന്ന് സന്ദീപ് പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഫെബ്രുവരി 22ന് സ്ഥാനാർഥികളെ അവലോകനം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ റാലികളുമായി സംസ്ഥാന നേതാക്കൾ തിരിക്കിലായതിനാൽ യോഗം മാറ്റിവെച്ചുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

വിഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര മുന്നേറുകയാണ്. പിണറായി സർക്കാർ അധികാരത്തിൽ വരരുത് എന്ന് ആഗ്രഹിക്കുന്ന ജനങ്ങളുടെ പിന്തുണയോടെയാണ് യാത്ര കടന്നുപോകുന്നതെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പിവി മോഹൻ ഇടിവി ഭാരതിനോട് പറഞ്ഞു.

കൂടാതെ മുൻ വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധി ഫെബ്രുവരി 26 ന് സംസ്ഥാനം സന്ദർശിക്കും. വയനാടിൽ മണ്ണിച്ചിടിച്ചിലിൽ വീട് നഷ്‌ടപ്പെട്ടവർക്കായി ഭവന പദ്ധതിയും ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വയനാടിൽ പ്രകൃതി ദുരന്ത ബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ച് നൽകുന്ന 50 വീടുകളുടെ തറക്കല്ലിടാണ് രാഹുൽ ഗാന്ധി നിർവഹിക്കുക എന്ന് മോഹൻ പറഞ്ഞു.

ചൂരൽമലയിലെയും മുണ്ടക്കൈയിലെയും 40 വ്യാപാര സ്ഥാപനങ്ങളിൽ സർക്കാർ സഹായം ലഭിക്കാത്തവർക്ക് വയനാട് എംപി പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം രൂപ നൽകും. ഇവർ പ്രിയങ്കാ ഗാന്ധിയെ കണ്ട് അവരുടെ ബുദ്ധിമുട്ടുകൾ അറിയിച്ചിരുന്നുവെന്നും മോഹൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*