ചിത്രം പോസ്റ്റ് ചെയ്തത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍; എന്‍ സുബ്രഹ്‌മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എഐ ചിത്രം പ്രചരിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യന്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. ഫേസ്ബുക്കില്‍ വിവാദ എഐ ചിത്രം പോസ്റ്റ് ചെയ്തത് താന്‍ ആയിരുന്നില്ലെന്നും അത് തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ആളാണെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്.

ചിത്രം എഐ അല്ലെന്ന് സ്ഥിരീകരിച്ചതിനാലാണ് പോസ്റ്റ് ചെയ്തതെന്നായിരുന്നു മാധ്യമങ്ങളോട് സുബ്രഹ്‌മണ്യന്‍ ആദ്യം പ്രതികരിച്ചിരുന്നത്. ഇന്ന് മാധ്യമങ്ങളേ കാണവേ ഒരു ചിത്രത്തിന് ഒരു പിശക് കണ്ടെന്നും അപ്പോള്‍ തന്നെ നീക്കം ചെയ്തുവെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ആള്‍ തന്റെ അറിവോട് കൂടി തന്നെയാണ് ഇത് പോസ്റ്റ് ചെയ്തതെന്നും എന്‍ സുബ്രഹ്‌മണ്യന്‍ പോലീസിന് മൊഴി നല്‍കി.

അല്‍പ സമയം മുമ്പാണ് സുബ്രഹ്‌മണ്യനെ ജാമ്യത്തില്‍ വിട്ടത്. ഇന്ന് രാവിലെയാണ് എന്‍ സുബ്രഹ്‌മണ്യന്റെ കുന്നമംഗലത്തെ വീട്ടിലേക്ക് പോലീസ് എത്തിയത്. സ്റ്റേഷനിലേക്ക് എത്തിക്കൊള്ളാം എന്ന് പറഞ്ഞ സുബ്രഹ്‌മണ്യനെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ വീട്ടില്‍ നിന്ന് കൊണ്ടുപോകുകയായിരുന്നു. വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്‌മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*