മഹിളാ കോൺഗ്രസ് നേതാവ് R രശ്മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു. നെഞ്ചോട് ചേർത്ത് പിടിച്ച പ്രസ്ഥാനമാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കൊട്ടാരക്കരയിൽ തനിക്കുണ്ടായ തിക്താനുഭവങ്ങളാണ് പ്രസ്ഥാനത്തിൽ നിന്ന് വേറിട്ട് നിൽക്കാൻ പ്രേരിപ്പിച്ചതെന്ന് രശ്‌മി വ്യക്തമാക്കി.
K N ബാലഗോപാൽ എന്ന പ്രമുഖനോടാണ് മത്സരിച്ചത്. പൊതുസമൂഹം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. തുച്ഛമായ വോട്ടുകൾക്കാണ് കൊട്ടാരക്കരയിൽ പരാജയപ്പെട്ടത്. മണ്ഡലത്തിൽ സജീവമായി നൽകാൻ ധാരാളം ബാധ്യത ഏറ്റെടുക്കേണ്ടി വരും. അതെല്ലാം തരണം ചെയ്തു മണ്ഡലത്തിൽ ഓടിനടക്കാൻ സാധിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചത് കൊടിക്കുന്നിൽ സുരേഷ് കാരണം. കൊടിക്കുന്നിലിനെ നിയന്ത്രിക്കുന്ന ഒരു വിഭാഗം അദ്ദേഹത്തെ കൊട്ടാരക്കരയിൽ തളച്ചിട്ടിരിക്കുന്നു. കൊടിക്കുന്നിലിന് കൊട്ടാരക്കരയിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം കൂച്ചുവിലങ്ങ്. കൊടിക്കുന്നിൽ തന്ന സ്നേഹം മറക്കാനാകില്ല. ജെബി മേത്തർ നൽകിയ പിന്തുണ മറക്കാനാകില്ല. ബിജെപി അംഗമായി വരുമ്പോൾ പഴയ സുഹൃത്ത് ബന്ധം നിലനിൽക്കുമോ എന്നറിയില്ല. താനത് മനസ്സിൽ സൂക്ഷിക്കുമെന്നും രശ്മി വ്യക്തമാക്കി.
തനിക്ക് തിക്ത ഫലങ്ങൾ ഉണ്ടായിട്ടുള്ളത് ചിലരുടെ ഭാഗത്തുനിന്ന്. ചേർത്തുപിടിച്ചവരെ നന്ദിയോടെ സ്മരിക്കുന്നു. നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ ഒളിയമ്പുകൾ എറിയുകയാണ്. ബിജെപിയിലേക്ക് കടന്നു വരാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അവർ കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ രശ്മി മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.



Be the first to comment