സിപിഐഎമ്മിന്റെ അനുനയനീക്കം പാളിയോ; പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ കോൺഗ്രസ് ആലോചന, ഉറ്റുനോക്കി രാഷ്ട്രീയ കേരളം

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ നടൻ പ്രേംകുമാറിനെ അനുനയിപ്പിക്കാൻ സിപിഐഎം ശ്രമം തുടരുന്നതിടെ, അതിവേഗ നീക്കവുമായി കോൺഗ്രസ്.പ്രേംകുമാറിനെ കഴക്കൂട്ടത്ത് മത്സരിപ്പിക്കാൻ ആലോചന.പ്രേംകുമാർ ഇന്ന് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. കോൺഗ്രസ് പ്രവേശനത്തിന് ശേഷം അന്തിമതീരുമാനം. പ്രേംകുമാറിന്റെ സ്ഥാനാർഥിത്വം ആറ് മണ്ഡലങ്ങളിൽ പ്രതിഫലിക്കുമെന്ന് കോൺഗ്രസ് വിലയിരുത്തൽ.

എന്നാൽ കഴക്കൂട്ടത്ത് മത്സരിക്കുന്ന കാര്യത്തിൽ ഒരു ചർച്ചയും ഇതുവരെ ആരുമായും നടത്തിയിട്ടില്ലെന്ന് പ്രേംകുമാർ  പറഞ്ഞു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പറ്റുന്നൊരാളായി തനിക്ക് തോന്നിയിട്ടില്ലെന്നും നാളെ ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ലെന്നും പ്രേംകുമാർ പ്രതികരിച്ചു. വിമർശനം ഉന്നയിച്ച കെ സച്ചിതാനന്ദൻ ഇപ്പോഴും അതെ സ്ഥാനത്ത് തന്നെയുണ്ട് പക്ഷെ തന്നോട് സർക്കാർ അക്കാര്യത്തിൽ കാണിച്ചത് ഇരട്ടനീതിയാണ്. സംസ്ഥാന ചലച്ചിത്ര അക്കാദമിയും സാഹിത്യ അക്കാദമിയും ഒരേ പ്രാധാന്യമുള്ള സ്ഥാപനങ്ങളാണ്. സാംസ്കാരിക വകുപ്പിലെ മറ്റ് ഏത് സ്ഥാപനത്തിലാണ് കാലാവധി കഴിഞ്ഞ ഉടൻ തന്നെ പുതിയ ചെയർമാനെ നിയമിച്ചിട്ടുള്ളതെന്നും പ്രേംകുമാർ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*