‘സൈന്യത്തില്‍ അഭിമാനം’; ഓപ്പറേഷന്‍ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. സേനയില്‍ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പമെന്നും ഖര്‍ഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഖര്‍ഗെ പറയുന്നു. സൈന്യത്തില്‍ അഭിമാനമെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.

ഭീകരതയ്‌ക്കെതിരായ സൈനിക നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണയെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് ഇന്ത്യന്‍ സായുധ സേനയ്‌ക്കൊപ്പമെന്നും ജയറാം രമേശ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ജയ്ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ചത്.

ഭീകരവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ട് എന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തെയും, സൈനികരെയും കുറിച്ച് അഭിമാനം. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ 140 കോടി ഇന്ത്യക്കാര്‍ സൈന്യത്തോടൊപ്പം. ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യം രാജ്യത്തെ ഓരോ പൗരന്റെയും വിശ്വാസമാണ് – കെജ്രിവാള്‍ വ്യക്തമാക്കി.

അതേസമയം, ലോകം ഭീകരതയോട് ഒരു വിട്ടുവീഴ്ചയും കാണിക്കരുതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രതികരിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*