ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച്

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച് സംഘടിപ്പിക്കും. എല്ലാ ഡി.സി.സികളുടെയും നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് കെസി വേണുഗോപാൽ നിർവഹിക്കും. കെ.പി.സി.സി അധ്യക്ഷൻ വയനാട്ടിലും പ്രതിപക്ഷ നേതാവ് എറണാകുളത്തും മാർച്ചിൽ പങ്കെടുക്കും

തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കുള്ള നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ വയനാട്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എറണാകുളം എന്നിവിടങ്ങളിലെ ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല എംഎല്‍എ ആലപ്പുഴയിലും കെ.സുധാകരന്‍ എംപി കണ്ണൂരിലും കൊടിക്കുന്നില്‍ സുരേഷ് എംപി കൊല്ലത്തും നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എപി അനില്‍കുമാര്‍ എംഎല്‍എ മലപ്പുറം, പിസി വിഷ്ണുനാഥ് എംഎല്‍എ പാലക്കാട്, ഷാഫി പറമ്പില്‍ എംപി കാസര്‍ഗോഡ്,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി പത്തനംതിട്ട

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കോട്ടയം, ബെന്നി ബെഹനാന്‍ എംപി തൃശ്ശൂര്‍, എം.കെ രാഘവന്‍ എംപി കോഴിക്കോട്, ഡീന്‍ കുര്യാക്കോസ് എംപി ഇടുക്കി എന്നിവിടങ്ങളിലും ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ചിന് നേതൃത്വം നല്‍കും. വിവിധ ജില്ലകളില്‍ നടക്കുന്ന നൈറ്റ് മാര്‍ച്ചില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,കെപിസിസി,ഡിസിസി ഭാരവാഹികള്‍, ജനപ്രതിനിധികള്‍,മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*