തലക്കാട് സഹകരണ ബാങ്കിലെ നിയമനകോഴ; കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്

മലപ്പുറം തിരൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്. ബിപി അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം

കോൺഗ്രസ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്കിൽ കോഴ വാങ്ങി നിയമനം നടത്തി. എന്നാൽ ലഭിച്ച പണം പാർട്ടിക്ക് നൽകാതെ കോൺഗ്രസ് നേതാക്കളായ ബാങ്ക് ഡയറക്ടേഴ്സ് കൈവശപ്പെടുത്തി എന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നു. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെയാണ് ഓഫീസ് പൂട്ടിയത് എന്നാണ് യൂത്ത് കോൺഗ്രസ് പറയുന്നത്.വിഷയം ഡിസിസിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് ഉണ്ടെന്നും പാർട്ടി ഉചിതമായ നടപടി സ്വീകരിക്കട്ടെ എന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് .

വാതിലിന്റെ ലോക്കിന് മുകളിലൂടെ വെൽഡ് ചെയ്ത് കൊണ്ട് വേഗത്തിൽ തുറക്കാനാവാത്ത വിധത്തിലാണ് പൂട്ടിയത്.യൂത്ത് കോൺഗ്രസ് തന്നെയാണ് ഓഫീസ് അടച്ചു പൊട്ടിയത് എന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥിരീകരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*