
പാലക്കാട് ബ്രൂവറിയെ ബിഡിജെഎസ് അനുകൂലിക്കുന്നു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പാലക്കാട് ജനതയ്ക്കെതിരായ മദ്യ നിർമ്മാണശാലക്കെതിരാണ് ബിഡിജെഎസെന്നും ബ്രൂവറി അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കൊപ്പം നിൽക്കും. മുന്നണിയിൽ അഭിപ്രായ വ്യത്യാസമില്ലെന്നും എൻഡിഎയിൽ നിന്ന് ബിഡിജെഎസ് പുറത്തുപോകുമെന്ന വാർത്ത വെറുംപുകയാണെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
കോട്ടയത്ത് പ്രമേയം അവതരിപ്പിച്ചു എന്നത് അവാസ്തവം. അഭിപ്രായങ്ങൾ ഉയർന്നത് തെറ്റായി വ്യാഖ്യാനിച്ചതാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായി ശത്രുവോ മിത്രമോ ഇല്ലെന്നും കേരളത്തിൽ എൻഡിഎ ഒന്നുമല്ലാത്ത സമയത്ത് അവർക്കൊപ്പം കൂടിയതാണ് ബിഡിജെഎസ് എന്നും തുഷാർ വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. അന്ന് അവർക്ക് ആറു ശതമാനമായിരുന്നു വോട്ടുണ്ടായിരുന്നത്. പിന്നീടത് 16 ശതമാനമായി വർധിച്ചു. ഇപ്പോഴത് 22 ശതമാനം വോട്ടായി.
എല്ലാ മണ്ഡലങ്ങളിലും ബിഡിജെഎസിന് സ്വാധീനമുണ്ട്. മുന്നണി മാറ്റം ഇന്ന് ചർച്ചയായില്ല, കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന് ആവശ്യപെട്ടിട്ടുണ്ട്. അത് ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും പാർട്ടിക്ക് നല്ല ക്ഷമയുണ്ടെന്നും തുഷാർ പറഞ്ഞു.
Be the first to comment