
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഗുജറാത്ത് ടൈറ്റന്‍സ് വിജയം കണ്ടെത്തിയെങ്കിലും അമ്പയറിങ്ങിനിടെയുണ്ടായ പിഴവുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. ഗുജറാത്ത് ഇന്നിങ്‌സില്‍ റണ്‍ ഔട്ടായതിനെ തുടര്‍ന്ന് ക്രീസ് വിട്ട ശുഭ്മാന്‍ ഗില്‍ മൂന്നാം അമ്പയറോടും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. 76 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കെ ഇന്നിങ്‌സിന്റെ പതിമൂന്നാം ഓവറിലാണ് ഗില്‍ റണ്‍ഔട്ടാകുന്നത്. ഗില്‍ ക്രീസിലെത്തുന്നതിന് മുമ്പേ തന്നെ സ്റ്റമ്പിങ് നടന്നുവെന്നത് വീഡിയോ റിപ്ലേകളില്‍ നിന്ന് വ്യക്തമായിരുന്നു.
എന്നാല്‍ സ്റ്റമ്പില്‍ തട്ടിയത് പന്ത് ആയിരുന്നോ അതോ വിക്കറ്റ് കീപ്പര്‍ ഹെന്റ്‌റിച്ച് ക്ലാസന്റെ കൈകളായിരുന്നോ എന്നത് തെല്ല് അധികം നേരം നീണ്ടുനിന്ന വീഡിയോ പരിശോധനയിലും വ്യക്തമായിരുന്നില്ല. എങ്കിലും ശുഭ്മാന്‍ഗില്ലിന് അമ്പയര്‍ ഔട്ട് തന്നെ വിധിക്കുകയായിരുന്നു. ഇതോടെയാണ് കളംവിട്ട് പുറത്തെത്തിയ ഗില്‍ മൂന്നാം അമ്പയറുടെ സമീപത്തെത്തി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്.
Be the first to comment