പാചകത്തിന് പരന്ന പാത്രം, ​ഗ്യാസ് രണ്ട് കിലോ വരെ ലാഭിക്കാം

നാട്ടിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ​ഗ്യാസ് ലാഭിക്കാനുള്ള വഴികളാണ് മിക്കവാറും ആളുകളുടെ തലയിലെ പ്രധാന ചിന്ത. അതിനുള്ള ഒരു സൂത്രപ്പണി പറഞ്ഞു താരം. ​ഗ്യാസ് അടുപ്പ് ഉപയോ​ഗിക്കുമ്പോൾ ചുവട് പരന്ന പാത്രങ്ങൾ എടുക്കുന്നത് ​​ഗ്യാസ് രണ്ട് കിലോ വരെ ലാഭിക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

ചുവടു പരന്ന പാത്രങ്ങളിൽ വേ​ഗത്തിൽ ചൂടു വ്യാപിക്കുകയും വളരെ നേരം ചൂടു നീണ്ടനിൽക്കുകയും ചെയ്യും. മാത്രമല്ല, പാത്രങ്ങൾക്കു നല്ല ഉറപ്പുണ്ടായിരിക്കണം. എളുപ്പം വൃത്തിയാക്കാനും കഴിയണം. പാകം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ പാത്രത്തിലെ ലോഹവുമായി പ്രതിപ്രവർത്തിക്കരുത്.

​​ഉദാഹരണത്തിന് ആസിഡ് സ്വഭാവമുള്ള ഭക്ഷണപദാർഥങ്ങൾ അലൂമിനിയം പാത്രങ്ങളിൽ പാകം ചെയ്യുമ്പോൾ അലൂമിനിയം ഭക്ഷണത്തിൽ കലരാനുള്ള സാധ്യത കൂടും. അലുമിനിയത്തിന്റെ അംശം ശരീരത്തിൽ അതിരുകടന്നാൽ ഓർമക്കുറവു ബാധിച്ചു തുടങ്ങും.

പരന്ന അടിഭാഗമുള്ള പാത്രങ്ങളാണ് പാചകത്തിന് ഉത്തമം. ഭക്ഷണസാധനങ്ങൾ തിളച്ചുതുടങ്ങിയാൽ തുടർന്നുള്ള വേവിനു ചെറുതീ മതി. വെള്ളം കഴിയുന്നത്ര കുറച്ച് ഉപയോഗിക്കുക.

വേഗത്തിലുള്ള താപപ്രസരണത്തിന്, ചെമ്പു തകിട് അടിഭാഗത്തും വശങ്ങളിലും മുകളിൽ സ്‌റ്റീലുമുള്ള പാത്രങ്ങൾ ഉപയോഗിക്കാം. ചെറുതീയിൽ പോലും ഒരേപോലെ ചൂടു പ്രസരിക്കും എന്നതാണ് ഈ പാത്രങ്ങളുടെ ഏറ്റവും വലിയ ഗുണം. മറ്റു പാത്രങ്ങളുടെ സ്‌ഥാനത്ത് ഇവ ഉപയോഗിക്കുകയാണെങ്കിൽ, ഒരു സിലിണ്ടറിനു രണ്ടു കിലോഗ്രാം ഗ്യാസ് ലാഭിക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*