കേരളസര്‍ക്കാരിന്റെ രണ്ടാം 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരംഭിച്ച പാലിയേറ്റീവ് കെയര്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നു സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
ഗുണമേന്മയുള്ള സാന്ത്വന പരിചരണം സഹകരണ മേഖലയിലൂടെ എന്ന ഉദ്ദേശ്യത്തോടെയാണ് സഹകരണ ആശുപത്രികളുടെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 10 ജില്ലകളിലെ 18 ആശുപത്രി സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തി ആരംഭിച്ച പെയ്ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ 23 ആശുപത്രി സഹകരണ സംഘങ്ങള്‍ സേവനം നല്കി വരുന്നുണ്ട്.
പാലിയേറ്റീവ് കെയര്‍ പദ്ധതി നടപ്പിലാക്കാത്ത ജില്ലകളിലെ സഹകരണ ആശുപത്രികളില്‍ പദ്ധതി നടപ്പിലാക്കുവാനുളള അടിയന്തര നടപടി സ്വീകരിക്കുവാന്‍ ജില്ലാ തല ജോയിന്റ് രജിസ്ട്രാര്‍മാര്‍ മുഖേന സംഘങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്വാന്തന പരിചരിചണ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ബാങ്കുകളുടെ പൊതു നന്മ ഫണ്ടില്‍ നിന്ന് സഹായം നല്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി വി എൻ വാസവൻ. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്ന് വി എൻ വാസവൻ പറഞ്ഞു. കുത്തഴിഞ്ഞ പുസ്തകമായിരുന്ന എസ്എൻഡിപി യോഗത്തെ വെള്ളാപ്പള്ളി കുത്തിക്കെട്ടി നല്ല പുസ്തകമാക്കി. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ നിർഭയ […]
തന്ത്രിയെ അറസ്റ്റ് ചെയ്ത കാര്യത്തോട് പ്രത്യേകം പ്രതികരണം നൽകേണ്ട കാര്യമില്ലെന്ന് മന്ത്രി വി എൻ വാസവൻ. അന്വേഷണം ശരിയായ ദിശയിൽ എന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. ഓരോ ഘട്ടത്തിലും പ്രത്യേകമായി അഭിപ്രായം പറയുന്നില്ല. വ്യത്യസ്ത അഭിപ്രായം ഏതെങ്കിലും ഉണ്ടേൽ ആ ഘട്ടത്തിൽ പറയാമെന്നും ദേവസ്വം മന്ത്രി പ്രതികരിച്ചു. ശബരിമല […]
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന്റെ വജ്രജൂബിലി ആഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചികിത്സാരംഗത്തെ മികവുകൊണ്ട് ലോക ശ്രദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും അതിന് നിർണായകമായ പങ്കുവഹിക്കാൻ കോട്ടയം മെഡിക്കൽ കോളജിനു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. 560 കോടി […]
Be the first to comment