കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്

കോപ്പ ഡെല്‍ റെ കപ്പിന്റെ സെമിഫൈനല്‍ ആദ്യപാദത്തില്‍ ബാഴ്‌സലോണയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അത്‌ലറ്റികോ മാഡ്രിഡ്. മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ നാല് ഗോളുകളും ബാഴ്‌സക്ക് വഴങ്ങേണ്ടി വന്നു. ആറാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ സെല്‍ഫ് ഗോളിലൂടെ അത്‌ലറ്റികോ മുന്നിലെത്തി. അര്‍ജന്റീനിയന്‍ താരം മൊളീനയുടെ പാസില്‍ നിന്ന് ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്മാന്‍ പതിനാലാം മിനിറ്റിലും മറ്റൊരു അര്‍ജന്റീനിയന്‍ താരമായ അല്‍വാരെസിന്റെ അസിസ്റ്റില്‍ നൈജീരിയന്‍ താരം ലുക്ക്മാന്‍ 33-ാം മിനിറ്റിലും ലുക്ക്മാന്റെ പാസില്‍ അല്‍വാരെസ് ആദ്യപകുതിയിലെ ഇന്‍ജുറി ടൈമിലും ഗോളുകള്‍ നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സനലിന് സമനില കുരുക്ക്. ബ്രന്റ്‌ഫോര്‍ഡ് എഫ്‌സിയുമായിട്ടാണ് ഒരോ ഗോള്‍ വീതം അടിച്ച് ഗണ്ണേഴ്‌സിന് സമനിലയില്‍ പിരിയേണ്ടി വന്നത്. 61-ാം മിനിറ്റില്‍ ഇംഗ്ലീഷ് താരം മഡുകെയിലൂടെ ആര്‍സനല്‍ തന്നെയാണ് മു്ന്നിലെത്തിയത്. എന്നാല്‍ വെറും പത്ത് നിമിഷങ്ങളുടെ ഇടവേളയില്‍ 71-ാം മിനിറ്റില്‍ ബ്രന്റ്‌ഫോര്‍ഡ് എഫ്‌സി ഗോള്‍ തിരിച്ചടിച്ചു. ഇംഗ്ലീഷ് താരമായ കെയ്ന്‍ ലെവിസ് പോട്ടറിലൂടെയാണ് ബ്രന്റ്‌ഫോര്‍ഡ് സമനിലപിടിച്ചത്. ആവേശമുറ്റി നിന്ന മത്സരത്തില്‍ ബ്രന്റ്‌ഫോര്‍ഡിന് മുന്നിലെത്താനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും പാഴായി. 26 മത്സരങ്ങളില്‍ നിന്ന് 57 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ആര്‍സനല്‍.

Be the first to comment

Leave a Reply

Your email address will not be published.


*