അതിരമ്പുഴ : 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള 242 വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എല്ലാ വാർഡിലും 11 പേർക്ക് വീതം ഈ ആനുകൂല്യം ലഭിച്ചു.
വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സജി തടത്തിൽ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആലീസ് ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരി പ്രകാശ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് ചെയർമാൻ ജെയിംസ് തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസീന സുധീർ, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, ഐ.സി.ഡി. എസ് സൂപ്പർവൈസർ അഞ്ജു പി. നായർ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ വാർഡ് മെമ്പർമാർ സന്നിഹിതരായിരുന്നു.
Be the first to comment