
വിശ്വസിച്ച് ഒന്ന് ശ്വാസമെടുക്കാൻ പോലും ഭയന്നിരുന്ന കാലം, കോവിഡ് മഹാമാരി വിശാലമായ ലോകത്തെ പെട്ടെന്ന് വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുക്കി. കൊറോണ വൈറസിന് പല വകഭേദങ്ങൾ ഉണ്ടായി. തീവ്രത കുറഞ്ഞെങ്കിൽ 2025-ലും കോവിഡ് നമുക്കിടയിൽ വിലസുകയാണ്. പ്രായമായവരിലും പ്രതിരോധശേഷി ദുർബലരായ പ്രമേഹ രോഗികളിലും കാൻസർ രോഗികളിലും കോവിഡ് ഇന്നും ഭീഷണിയാണ്.
കോവിഡ് തുടച്ചു നീക്കപ്പെട്ടിട്ടില്ല
കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത് വ്യാപനം കുറവായതു കൊണ്ടല്ല, മറിച്ച് പരിശോധനയുടെ തോത് കുറഞ്ഞു. പോസിറ്റീവ് കേസുകൾ പലതും സർക്കാരിന്റെ കണക്കിലേക്ക് എത്തുന്നില്ല. 2025-ന്റെ ആദ്യ മാസങ്ങളിൽ ഓസ്ട്രേലിയയിൽ 58,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കോവിഡ് മരണ നിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ചു കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കോവിഡ് മൂലമുണ്ടായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് 289 പേര്‍ മരിച്ചു.
ശൈത്യകാലത്ത് ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ വർധിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കോവിഡിനെ തുടർന്നുള്ള ശ്വാസകോശ രോഗങ്ങൾ കാലാവസ്ഥയെ അപേക്ഷിച്ചാകണമെന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങലായി ആറ് മാസത്തെ ഇടവേളകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കോവിഡ് ലക്ഷണങ്ങളിൽ മാറ്റമുണ്ടോ?
ഒന്നിലധികം വകഭേദ തരംഗങ്ങളിലൂടെ കടന്നു പോകുമ്പോഴും കോവിഡ് ലക്ഷണങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടായിട്ടില്ല. പനി, ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ്, ശ്വാസതടസ്സം തുടങ്ങിയവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. മണവും രുചിയും തിരിച്ചറിയാനുള്ള കഴിവു പൂർണമായോ ഭാഗികമായോ നഷ്ടമാകുന്ന അനോസ്മിയ എന്ന അവസ്ഥ കോവിഡിന്റെ ആദ്യ വകഭേദങ്ങളായ ബീറ്റ, ഡൽറ്റ, ഗാമ വ്യാപന സമയത്ത് പ്രകടമായിരുന്നു. സാധാരണഗതിയില്‍ ഈ അവസ്ഥ ഒരാഴ്ചത്തേക്ക് അല്ലെങ്കില്‍ ദീര്‍ഘകാലം നീണ്ടു പോകാറുമുണ്ട്.
എന്നാൽ 2021-ൽ കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദമെത്തിയപ്പോൾ അനോസ്മിയ ഉണ്ടായിരുന്നില്ല. ഫ്രാന്‍സില്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ജെഎന്‍.1 ബാധിതരില്‍ അനേമിയ വീണ്ടും പ്രകടമായതായി കണ്ടെത്തി. രോഗലക്ഷണങ്ങളുള്ള ആളുകൾക്ക് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 48 മണിക്കൂർ മുമ്പ് മുതൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങി ഏകദേശം പത്ത് ദിവസം വരെ മറ്റുള്ളവരിലേക്ക് അണുബാധ പകരാം.
എത്രനാള്‍ കോവിഡ് നീണ്ടു നില്‍ക്കും
മിക്കവാറും ആളുകളില്‍ ഏഴ് അല്ലെങ്കില്‍ 10 ദിവസം വരെ വൈറസ് നിലനിൽക്കും. വൈറസ് നമ്മുടെ പ്രതിരോധ സംവിധാനത്തെയാണ് ബാധിക്കുകയെന്നതിനാൽ ലക്ഷണങ്ങൾ പ്രകടമായാൽ തീർച്ചയായും പരിശോധനയ്ക്ക് വിധേയമാകണം. യുകെയില്‍ ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിൽ 12 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടുപോകാമെന്ന് കണ്ടെത്തി. എന്നാൽ വാക്‌സിന്‍ എടുക്കാത്ത ആളുകളില്‍ ലക്ഷണങ്ങള്‍ സ്ഥിരമായി കണ്ടുവന്നുവെന്നും പഠനത്തിൽ പറയുന്നു.
വാക്‌സിനേഷന്‍
കോവിഡിനെ ചെറുക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം വാക്‌സിനേഷനാണ്. വാക്സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വാക്‌സിന്‍ എടുത്തവരില്‍ രോഗലക്ഷണം നേരിയ തോതില്‍ ഉണ്ടാവുകയും വേഗത്തില്‍ രോഗമുക്തിയുണ്ടായതായും പഠനത്തില്‍ പറയുന്നു. 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ലഭ്യമാണ്. കൂടാതെ രോഗ പ്രതിരോധ പ്രശ്‌നങ്ങളില്ലെങ്കില്‍ ഓരോ 12 മാസത്തിലും നിങ്ങള്‍ക്ക് ഫണ്ടഡ് ഡോസ് സ്വീകരിക്കാവുന്നതാണ്.
65നു 74നു ഇടയിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ എല്ലാ 12 മാസത്തിലും 75ന് മുകളിലുള്ളവര്‍ക്ക് എല്ലാ 6 മാസത്തിലും സ്വീകരിക്കാവുന്നതാണ്. 4,300 പഠനങ്ങള്‍ വിലയിരുന്ന നടത്തിയ പഠനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ ലോങ് കോവിഡ് വരാനുള്ള സാധ്യത വാക്‌സിന്‍ എടുക്കാത്തവരെ അപേക്ഷിച്ച് 27 ശതമാനം കുറവാണെന്ന് വ്യക്തമാക്കുന്നു.
Be the first to comment