പി എം ശ്രീ പദ്ധതിയിൽ ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച സിപിഐഎം. കൂടിക്കാഴ്ചയ്ക്ക് സിപിഐയെ ക്ഷണിച്ചു. ചർച്ചയിൽ പങ്കെടുക്കുന്ന കാര്യം സിപിഐ നേതൃതലത്തിൽ ആലോചിക്കും. ചർച്ചക്ക് പോകണോ എന്നതിൽ അല്പസമയത്തിനകം സിപിഐ തീരുമാനം എടുക്കും. കൃത്യമായ പരിഹാര നിർദ്ദേശങ്ങൾ ഇല്ലാതെ ചർച്ചയ്ക്ക് പോയിട്ട് കാര്യമില്ലെന്ന് നേതാക്കൾ അറിയിച്ചു.
പിഎംശ്രീ ധാരണാപത്രം റദ്ദാക്കുക എന്ന ഒറ്റ ആവശ്യത്തിൽനിന്ന് ഒരടിപോലും പിന്നോട്ടുമാറാതെ സിപിഐ. ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് യോഗം ഓൺലൈനിൽ ചേർന്ന് രാഷ്ട്രീയസാഹചര്യം വിലയിരുത്തിയശേഷമാണ് ഈ നിലപാട് ഉറപ്പിച്ചെടുത്തത്. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം സിപിഐ മന്ത്രിമാർ ബഹിഷ്കരിക്കും.
ഏത് സാഹചര്യത്തെയും പ്രായോഗികതലത്തിൽ വിലയിരുത്തി നിലപാടെടുക്കുന്നതിന് എല്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളോടും ബുധനാഴ്ച സംസ്ഥാനത്ത് എത്തണമെന്ന് ബിനോയ് വിശ്വം നിർദേശിച്ചിട്ടുണ്ട്. ഇരുപാർട്ടികളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി സമിതിവെക്കാമെന്നും അതുവരെ പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിർദേശവുമാണ് ബേബിയും മുന്നോട്ടുവെച്ചത്.
ഇതുതന്നെ കഴിഞ്ഞദിവസം മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. ഈ ധാരണാപത്രം നിലനിർത്തി മുന്നോട്ടുപോകുന്ന ഒരുനടപടിക്കും സിപിഐക്ക് യോജിക്കാനാവില്ലെന്ന കർശനനിലപാടാണ് ബിനോയ് സ്വീകരിച്ചിട്ടുള്ളത്.



Be the first to comment