പാലക്കാട് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഐഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഐഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.പ്രദേശവാസികളിൽ പലരും രാവിലെ ശിവനെ കണ്ടിരുന്നു.
താത്ക്കാലികമായി കെട്ടിയ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് ശിവനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ അവിവാഹിതനാണ്. ശിവനും സഹോദരങ്ങളും അമ്മയുമാണ് വീട്ടിലുളളത്.സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായും പോലീസ് അറിയിച്ചു.



Be the first to comment