‘ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു, ബിജെപിയുടെ ഏജൻറ് ആയാണ് പ്രവർത്തിച്ചത്’; സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി

ട്വന്റി – 20 എൻഡിഎ മുന്നണി പ്രവേശനത്തിൽ പ്രതികരണവുമായി സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി. എത്തേണ്ട പാളയത്തിൽ തന്നെ ട്വന്റി – 20 എത്തി. ബിജെപിയുടെ ഏജൻറ് ആയാണ് സാബു എം ജേക്കബ് പ്രവർത്തിച്ചത്. ഫ്യൂഡൽ മനോഭാവമുള്ള വ്യക്തിയാണ് സാബു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാൻ കഴിയില്ല. ആരോപണങ്ങൾ പുതിയ ജാള്യത മറക്കാൻ എന്നും എസ് സതീഷ്  പ്രതികരിച്ചു.

അതേസമയം ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സർപ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും ആയിരുന്നു സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്.

ഒറ്റക്ക് നിന്നാൽ ലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാം എന്ന് സംശയം ഉണ്ടായിരുന്നു. ട്വന്റി 20യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയെന്നും സാബു ജേക്കബ് പ്രതികരിച്ചു. ഇങ്ങനെ പോയാൽ കേരളം തന്നെ ഇനി കാണാൻ കഴിയില്ല. രാജ്യത്തെ നശിപ്പിക്കുന്ന പാർട്ടികൾക്ക് എതിരെയായിരുന്നുവെന്നും എല്ലാ പാർട്ടികൾക്കും എതിരെ ആയിരുന്നില്ലെന്നും സാബു പറഞ്ഞു. നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള വാശി ആണ് ബിജെപിക്കൊപ്പം വരുന്നതിനു പിന്നിൽ. തന്റെ ബിസിനസ്സ് അല്ല ഇന്ന് ചർച്ച ചെയ്യേണ്ടത്. ഇന്ത്യയിൽ ഏറ്റവും വികസനമുണ്ടാക്കിയ പാർട്ടി ബിജെപിയെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*