നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങി CPIM; LDF എം.എൽ.എമാരുടെ യോഗം വിളിച്ചു

നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ തുടങ്ങി സിപിഐഎം. ഓരോ ജില്ലയിലെയും എൽഡിഎഫ് എം.എൽ.എമാരുടെ യോഗം വിളിച്ചാണ് തുടക്കം. തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാരുടെ യോഗം ഇന്ന് ക്ലിഫ് ഹൗസിൽ ചേർന്നു. ഓരോ മണ്ഡലത്തിലെയും പ്രശ്നങ്ങൾ അവലോകനം ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യം

ഓരോ മണ്ഡലത്തിലെയും പരിഹരിക്കേണ്ട പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. പ്രശ്ന പരിഹാരത്തിന് മുൻകൈയ്യെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. എല്ലാ ഇടത് എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിൽ പതിനാല് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിനാലിൽ പതിമൂന്നും ഇടതു എംഎൽഎമാരാണ് ജയിച്ചത്. ഈ ജയം ആവർത്തിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി ഇപ്പോൾ തന്നെ ഇടപെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ‌ ശേഷിക്കുന്നുണ്ടെങ്കിലും ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിനും തദ്ദേശ തെരഞ്ഞെടുപ്പിനുമുള്ള ഒരുക്കങ്ങൾ‌ക്ക് മുഖ്യമന്ത്രി നേരിട്ട് നേതൃത്വം കൊടുക്കുകയാണ്. സിപിഐഎം സംഘടനാപരമായ തയ്യാറെടുപ്പുകൾക്ക് സമാന്തരമായാണ് തായാറെടുപ്പുകൾക്കാണ് ആരംഭിച്ചിരിക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*